Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hands Tied

വെ​ള്ളം ചോ​ദി​ച്ചെ​ത്തി, ക​ത്തി​കാ​ണി​ച്ച് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​യെ പീ​ഡി​പ്പി​ച്ചു, പ്ര​തി​യെ ക​ണ്ടെ​ത്താ​നാ​കാ​തെ പോ​ലീ​സ്

അമരാവതി: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ വീ​ട്ടി​ൽ വെ​ള്ളം ചോ​ദി​ച്ചെ​ത്തി​യ അ​ജ്ഞാ​ത​ൻ യു​വ​തി​യെ ക​ത്തി​കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു. പ​ൽ​നാ​ട് ജി​ല്ല​യി​ലെ മ​ച്ചേ​ർ​ല പ​ട്ട​ണ​ത്തി​ലാ​ണ് സം​ഭ​വം.

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രി​യാ​യ ഇ​വ​ർ വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന​പ്പോ​ൾ, വെ​ള്ളം ആ​വ​ശ്യ​പ്പെ​ട്ട് എ​ത്തി​യ​യാ​ൾ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് തു​ണി​കൊ​ണ്ട് വാ ​മൂ​ടി​യ ശേ​ഷം ക​ത്തി​കാ​ണി​ച്ച് ഇ​വ​രെ പീ​ഡി​പ്പി​ച്ചു.

പി​ന്നീ​ട് ഇ​വ​രെ കൈ​കെ​ട്ടി​യി​ട്ട് ഇ​യാ​ൾ ക്രൂ​ര​മാ​യി ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്തു. ഫോ​ണി​ൽ വി​ളി​ച്ചി​ട്ട് ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ചെ​ത്തി​യ ബ​ന്ധു അ​ബോ​ധാ​ധാ​വ​സ്ഥ​യി​ൽ യു​വ​തി​യെ ക​ണ്ടെ​ത്തി.

യു​വ​തി​യെ ആ​ദ്യം മ​ച്ചേ​ർ​ല​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യി. പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ന​ര​സ​റോ​പേ​ട്ട ഏ​രി​യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. അ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​ക സം​ഘ​ങ്ങ​ൾ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.

Latest News

Corehub Up